‘ഓപ്പറേഷൻ സിന്ദൂറിലെ പ്രകടനത്തിൽ അഭിമാനം, രാഷ്ട്രത്തിന്റെ സംരക്ഷണത്തിനായി ഇന്ത്യൻ വ്യോമസേന ജീവൻ ത്യജിക്കാൻ തയ്യാർ’; വ്യോമ സേന മേധാവി

രാഷ്ട്രത്തിന്റെ സംരക്ഷണത്തിനായി ഇന്ത്യൻ വ്യോമസേന ജീവൻ ത്യജിക്കാൻ തയ്യാറെന്ന് വ്യോമ സേന മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്. വ്യോമസേന എല്ലാകാലത്തും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. 1947 ൽ കശ്മീർ സംരക്ഷിച്ചു. 1965ൽ ആക്രമണം നടത്തി.
1971 ൽ ഒരു പുതിയ സംസ്ഥാനത്തിന്റെ സൃഷ്ടിക്ക് സംഭാവന നൽകി. 1999 ൽ കാർഗിലിലും അദാമിലും വീര്യം പ്രകടിപ്പിച്ചു. 2019 ൽ ബാലക്കോട്ടിൽ തീവ്രവാദികളെ നാമാവശേഷമാക്കി. ഓപ്പറേഷൻ സിന്ദൂറിൽ വെറും നാല് ദിവസത്തിനുള്ളിൽ ശത്രുവിനെതിരെ വിജയം നേടിയെന്നും വ്യോമ സേന മേധാവി വ്യക്തമാക്കി.
രാജ്യത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യൻ വ്യോമസേന എല്ലാ തലങ്ങളിലും കഴിവും ധൈര്യവും പ്രകടിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിലെ പ്രകടനത്തിൽ അഭിമാനം. വ്യോമശക്തി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നു വ്യോമസേന ലോകത്തിന് കാണിച്ചുകൊടുത്തു.
ഓപ്പറേഷൻ സിന്ധുറിന്റെ സമയത്ത്, സംഘർഷബാധിത മേഖലകളിൽ നിന്ന് ഇന്ത്യൻ പൗരന്മരെ വ്യോമ സേന ഒഴിപ്പിച്ചു. അന്താരാഷ്ട്ര പ്രതിസന്ധികളിൽ പ്രതികരിച്ചു. മ്യാൻമർ, ലാവോസ്, വിയറ്റ്നാം, കെനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികളും ഉദ്യോഗസ്ഥരെയും വിമാനമാർഗ്ഗം എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു




