Uncategorized
കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഒണിയൻ പ്രേമൻ വധക്കേസ്; പ്രതികളായ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ട് കോടതി

കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവർത്തകനായിരുന്ന ഒണിയൻ പ്രേമൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് കോടതി. പ്രതികളായ മുഴുവൻ ബിജെപി പ്രവർത്തകരെയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിടുകയായിരുന്നു. കണ്ണൂരിലെ സിപിഎം പ്രവർത്തകനായിരുന്ന ഒണിയൻ പ്രേമൻ കൊല്ലപ്പെട്ട കേസിലാണ് നടപടി. 2015 ൽ ചിറ്റാരിപ്പറമ്പ് വച്ചാണ് പ്രേമനെ ഒരു സംഘം വെട്ടിയത്.




