Uncategorized

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; പിന്നാലെ സ്വയം പരിക്കേൽപ്പിച്ചു

മലപ്പുറം: മലപ്പുറം അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ടാണ് സംഭവം. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്.കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ്
​സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം ഗുരുതരമായി പരിക്കേറ്റ രേഖയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button