Uncategorized

വായിൽ കല്ല് തിരുകി, പശ കൊണ്ട് ഒട്ടിച്ചു; രാജസ്ഥാനിൽ നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ

രാജസ്ഥാനിൽ നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ കാട്ടിലാണ് 15 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഭിൽവാരയിലെ മണ്ഡൽഗഡ് നിയമസഭാ മണ്ഡലത്തിലെ ബിജോളിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സീതാ കുണ്ഡ് ക്ഷേത്രത്തിന് മുന്നിലുള്ള റോഡിനോട് ചേർന്നുള്ള കാട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

കുഞ്ഞിൻ്റെ വായിൽ കല്ല് തിരുകി, പശ കൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു. കുഞ്ഞ് കരയാതിരിക്കുന്നതിനും ആളുകൾ ശ്രദ്ധിക്കാതിരിക്കുന്നതിനുമാണ് ഇത്തരത്തിൽ കല്ല് തിരുകി പശ കൊണ്ട് ഒട്ടിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം. കാട്ടിലെത്തിയ ഒരു ഇടയനാണ് കുഞ്ഞിനെ കണ്ടെത്തി വായിൽ നിന്ന് കല്ല് പുറത്തെടുത്തത്. കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ ചികിത്സ തുടരുകയാണ്.

കുഞ്ഞിൻ്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. അടുത്തുള്ള ആശുപത്രികളിൽ നിന്നുള്ള സമീപകാല പ്രസവ റിപ്പോർട്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button