Uncategorized

കുൽഗാമിലെ ഏറ്റുമുട്ടൽ: ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി സൈന്യം

ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി സൈന്യം. നഗരപ്രദേശങ്ങളിൽ സൈന്യം സുരക്ഷ വർധിപ്പിച്ചു.

കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീര മൃത്യുവരിച്ചിരുന്നു. ഭീകരവാദികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തെരച്ചിലിനിടെ ഭീകരവാദികള്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടക്കത്തില്‍ ഒരു ഭീകരവാദിയെ സൈന്യം വധിച്ചിരുന്നു.

എന്നാൽ ഏറ്റുമുട്ടലിന്റെ ഭാഗമായി ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറിന് ഗുരുതരമായി പരിക്കേറ്റു. വീണ്ടും ഏറ്റുമുട്ടൽ തുടരുകയും വീണ്ടും ഒരു ഭീകരവാദിയെ കൂടി വധിക്കുകയും ചെയ്തു. ഇതിനിടെ രണ്ട് സൈനികര്‍ക്ക് കൂടി വെടിയേൽക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button