Uncategorized
ബലാത്സംഗ പരാതി നൽകി പെൺകുട്ടി; ക്രിക്കറ്റ് കളിക്കിടെ പാക്ക് താരത്തെ അറസ്റ്റ് ചെയ്ത് യുകെ പൊലീസ്

മാഞ്ചസ്റ്റർ ബലാത്സംഗ ആരോപണത്തിൽ പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് താരം യുകെയിൽ അറസ്‌റ്റിലായി. പാക്കിസ്ഥാൻ ‘എ’ ടീമംഗം അംഗം ഹൈദർ അലിയാണ് അറസ്‌റ്റിലായത്. പാക്കിസ്ഥാൻ ‘എ’ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. പെൺകുട്ടി നൽകിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഹൈദർ അലിയെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.




