Uncategorized

വരുന്നൂ ക്യുആര്‍ കോഡ് സഹിതം പുതിയ ഇ-ആധാർ ആപ്പ്; ഇനി നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് ഇക്കാര്യങ്ങൾ മാറ്റാം

ദില്ലി: 2025 അവസാനത്തോടെ രാജ്യവ്യാപകമായി ഒരു ക്യുആർ കോഡ് അധിഷ്‍ഠിത ഇ-ആധാർ സംവിധാനം അവതരിപ്പിക്കാൻ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ സംരംഭം ആധാർ ഉടമകൾക്ക് അവരുടെ ഐഡന്‍റിറ്റി ഡിജിറ്റലായി സമര്‍പ്പിക്കാന്‍ അനുവദിക്കും. ഇത് ഒതന്‍റിഫിക്കേഷനായി ആധാർ കാർഡിന്‍റെ ഫോട്ടോകോപ്പികൾ ഉപയോഗിക്കുന്നതിന്‍റെ ആവശ്യകത ഇല്ലാതാക്കും.

നിലവിലുള്ള ഒരു ലക്ഷം ആധാർ ഒതന്‍റിഫിക്കേഷൻ ഉപകരണങ്ങളിൽ ഏകദേശം 2,000 എണ്ണം ഇതിനകം ക്യുആർ അധിഷ്ഠിത സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ടെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ സംവിധാനം പൂര്‍ണമായും നടപ്പിലാക്കിയാൽ ഡിജിറ്റൽ ക്യുആർ സ്‍കാനുകൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധനകൾ പൂർത്തിയാക്കാൻ കഴിയും. ഇത് ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും സേവനദാതാക്കൾക്കും പരിശോധന കാര്യക്ഷമമാക്കും.

ക്യുആർ അപ്‌ഗ്രേഡിനൊപ്പം, അപ്‌ഡേറ്റ് ചെയ്‌ത ആധാർ മൊബൈൽ ആപ്പും യുഐഡിഎഐ പുറത്തിറക്കാനൊരുങ്ങുകയാണ്. ഈ ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ സ്‍മാർട്ട്‌ഫോണുകളിൽ നിന്ന് നേരിട്ട് പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ മിക്ക വ്യക്തിഗത വിവരങ്ങളിലും മാറ്റങ്ങൾ വരുത്താൻ സാധിക്കും. ഈ മാറ്റം എൻറോൾമെന്‍റ് സെന്‍ററുകളിൽ പോകേണ്ടതിന്‍റെ ആവശ്യകത കുറയ്ക്കും. 2025 നവംബർ മുതൽ വിരലടയാളം, ഐറിസ് സ്‍കാനുകൾ ഉൾപ്പെടെയുള്ള ബയോമെട്രിക് സ്ഥിരീകരണ ജോലികൾക്ക് മാത്രമേ ആധാര്‍ എൻറോൾമെന്‍റ് സെന്‍റ്റുകളിൽ നേരിട്ട് സന്ദർശനം ആവശ്യമുള്ളൂ. മറ്റെല്ലാ അപ്‌ഡേറ്റുകളും ആപ്പ് വഴി ഡിജിറ്റലായി പൂർത്തിയാക്കാൻ കഴിയും. ഇത് ഈ പ്രക്രിയ പേപ്പർ രഹിതവും കൂടുതൽ സൗകര്യപ്രദവുമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button