Uncategorized
പെൻഷൻകാരുടെ ദ്വിദിന സത്യഗ്രഹം

കൊല്ലം: അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ടും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി 6, 7 തീയതികളിൽ കളക്ടറേറ്റിന് മുന്നിൽ ദ്വിദിന സത്യഗ്രഹം നടത്തും.ജില്ലയിലെ 15 ട്രഷറികളിലും 85 മണ്ഡലം കേന്ദ്രങ്ങളിലും പ്രചാരണം നടത്തി.11 നിയോജക മണ്ഡലങ്ങളിൽ നിന്ന് വനിതകൾ ഉൾപ്പടെയുള്ള ആയിരത്തോളം പെൻഷൻകാർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻ കുമാർ അറിയിച്ചു.




