Uncategorized

‘പോക്സോ കേസ് പ്രതിയുമായി സഹകരണം’ : നയന്‍താരയും വിഘ്നേഷ് ശിവനുമെതിരെ വിമര്‍ശനം

ചെന്നൈ: തമിഴ് സിനിമാ സംവിധായകന്‍ വിഘ്നേഷ് ശിവനും നടിയും നിര്‍മാതാവുമായ നയന്‍താരയും നൃത്തസംവിധായകന്‍ ജാനി മാസ്റ്ററുമായി സഹകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. 2024 സെപ്റ്റംബറില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസില്‍ ജാനി മാസ്റ്റര്‍ അറസ്റ്റിലായിരുന്നു.

ഇതിന് ശേഷം താത്കാലിക ജാമ്യത്തിലാണ് ഇപ്പോള്‍ ഈ നൃത്ത സംവിധായകന്‍. നേരത്തെ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ജാനി മാസ്റ്ററുടെ പേരില്‍ പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരവും റദ്ദാക്കിയിരുന്നു. എന്നാല്‍ വിഘ്നേഷ് ശിവന്റെ പുതിയ ചിത്രമായ ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’ (LIK) എന്ന ചിത്രത്തിന്റെ നൃത്തസംവിധാനത്തിനായി ജാനി മാസ്റ്റര്‍ എത്തിയതാണ് വിവാദമായിരിക്കുന്നത്.

വിവാദത്തിന്റെ തുടക്കം ജൂലൈ 1-ന് ജാനി മാസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഘ്നേഷ് ശിവനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയും വീഡിയോയും പങ്കുവെച്ചതോടെയാണ്. ” എന്നൊടുള്ള കരുതലിനും എനിക്ക് നല്‍കിയ സ്നേഹത്തിനും സന്തോഷത്തിനും നന്ദി” എന്ന് പറഞ്ഞായിരുന്നു ഈ പോസ്റ്റ്. ഈ പോസ്റ്റിന് ‘സ്വീറ്റ് മാസ്റ്റര്‍ ജി’ എന്ന് വിഘ്നേഷ് കമന്‍റും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button