Uncategorized

പാലക്കാട് മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ പതിച്ച വാഴകൾ റോഡിലെ കുഴിയിൽ നട്ട് പ്രതിഷേധം

പാലക്കാട്: റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധം. പാലക്കാട് കുളപ്പുള്ളി ഷൊർണൂർ പാതയിലെ അപകട കെണികളാകുന്ന കുഴികളിലാണ് കെ എസ് യു പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചത്. കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഫോട്ടോകൾ പതിച്ച വാഴകൾ വെച്ചാണ് പ്രതിഷേധിച്ചത്.
കുളപ്പുള്ളി മുതൽ ഷൊർണൂർ പൊതുവാൾ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയിലാണ് പരക്കെ പ്രതിഷേധങ്ങൾ ഉയരുന്നത്. മഴപെയ്തതോടെ ഈ വഴിയുള്ള യാത്ര ദുസഹമായി. പൊട്ടിപ്പൊളിഞ്ഞ റോഡും പല യാത്രക്കാരും കുഴികളിൽ വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നതും പതിവാണ്.

ഈ റോഡിൻറെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കെഎസ്യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളപ്പുള്ളി ജെടിഎസ് സ്കൂളിന്റെ മുൻവശത്തുള്ള കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഫോട്ടോകൾ പതിച്ച വാഴകൾ വെച്ച് പ്രതിഷേധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button