വയനാട്ടിൽ 18 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു; നിലവിലുള്ളത് ഏഴ് രോഗികൾ; ആശങ്കവേണ്ട ജാഗ്രതവേണം: ജില്ലാ മെഡിക്കൽ ഓഫീസർ

കൽപ്പറ്റ: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുകയും വയനാട് ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി മോഹൻദാസ് അറിയിച്ചു. ജില്ലയിൽ ഈ വർഷം ഇതുവരെ 18 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഏഴ് കോവിഡ് കേസുകൾ ജില്ലയിലുണ്ട്. ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ആരുടെയും നില ഗുരുതരമല്ലെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതലും പകരാതിരിക്കാനുള്ള ആരോഗ്യ ശീലങ്ങളും പാലിച്ച് കോവിഡ് വ്യാപനം തടയാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം അറിയിച്ചു.കോവിഡിന്റെ പുതിയ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലായതിനാൽ അധികം ആളുകളിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണം. ആശുപത്രികൾ, അങ്ങാടികൾ, കൂടുതൽ ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കണം. കൈകൾ സോപ്പ്, സാനിറ്റൈസർ ഉപയോഗിച്ച് കഴുകണം. സാമൂഹിക അകലം പാലിക്കുകയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. ആശുപത്രികളിലെ രോഗീ സന്ദർശനങ്ങൾ അത്യാവശ്യത്തിന് മാത്രമാക്കുക. ചികിത്സാക്കായി ആശുപത്രികളിൽ പോകുന്നവർ കോവിഡ് പ്രതിരോധ മാർഗങ്ങളായ മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ, മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കൽ എന്നിവ ശ്രദ്ധിക്കണം.
ആശുപത്രികളിലെ രോഗീ സന്ദർശനങ്ങൾ അത്യാവശ്യത്തിന് മാത്രമാക്കുക. ചികിത്സാക്കായി ആശുപത്രികളിൽ പോകുന്നവർ കോവിഡ് പ്രതിരോധ മാർഗങ്ങളായ മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ, മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കൽ എന്നിവ ശ്രദ്ധിക്കണം. മറ്റു രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവരിൽ കോവിഡ് വകഭേദം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ എസ്.എം.എസ് (സോപ്പ്, മാസ്ക്, സാമൂഹിക അകലം) എന്നിവയിൽ വിട്ടു വീഴ്ച വരുത്തരുത്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശരീരവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. കോവിഡ് വ്യാപനം തടയാൻ ആവശ്യമായ നിരീക്ഷണ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ശക്തിപ്പെടുത്തിയിട്ടുണ്ട്.




