രാജ്യത്ത് കൊവിഡ് കേസുകൾ 5000 കടന്നു; കേരളത്തിൽ 1679 കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. 5364 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തിൽ 1679 സജീവ കേസുകളാണുള്ളത്. 24 മണിക്കൂറിനുള്ളിൽ 192 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർ മരിച്ചു. ഇതിൽ രണ്ട് മരണം കേരളത്തിലാണ്. 74 വയസ്സുള്ള സ്ത്രീയും 79 വയസ്സുള്ള പുരുഷനും ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കർണാടകയിലും പഞ്ചാബിലും ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്. ഒറ്റ ദിവസം കൊണ്ട് കൂടുതൽ കേസുകളുടെ വർധന ഉണ്ടായത് കേരളത്തിലും ഗുജറാത്തിലുമാണെന്നാണ് കേന്ദ്രസർക്കാരിൻ്റെ കണക്ക്.
ഗുജറാത്തിൽ 615 സജീവ കേസുകളും പശ്ചിമ ബംഗാളിൽ 596 കേസുകളും ഡൽഹിയിൽ 562 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച നാലുപേരും പ്രായം ചെന്നവരാണെന്നും പ്രമേഹം, ഉയർന്ന രക്തസമ്മർദം, ന്യുമോണിയ തുടങ്ങിയ രോഗങ്ങളുള്ളവരാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
കൊവിഡ് ബാധയിൽ നിന്നും ഇതുവരെ 4724 പേരാണ് രോഗമുക്തരായത്. ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം ആകെ മരണം 55 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. വ്യാപനം രൂക്ഷമായതോടെ സംസ്ഥാനങ്ങളോട് അതീവ ജാഗ്രത പുലർത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദീശിച്ചിട്ടുണ്ട്.




