Uncategorized
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം
വയനാട്: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. കൽപ്പറ്റ സുഗന്ധഗിരി സെക്ഷനിൽ തരിയോട് പത്താം മൈലിൽ ഇന്ന് പുലർച്ചെ രണ്ടര മണിയോടുകൂടി ചെകുത്താൻ പാലത്ത് വെച്ചായിരുന്നു സംഭവം. സംഭവത്തിൽ ഫോറസ്റ്റ് വാച്ചറായ പുത്തൻപുര ഉന്നതിയിലെ രാമന് പരിക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ കൽപ്പറ്റ ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്രോളിങ് നടത്തിയ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.




