Uncategorized

കോളിത്തട്ട് എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

ശാന്തിഗിരി: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 കോളിത്തട്ട് എൽ.പി സ്കൂളിൽ വ്യത്യസ്തമായ പരിപാടികളോടെ ആചരിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങിൽ പ്രദേശത്തെ കർഷകനായ അപ്പച്ചൻ വള്ളോക്കരി തൈ നട്ട് ഔപചാരികമായി പരിപാടിക്ക് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ സുധീഷ് ചന്ദ്ര അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഫിലോമിന, രജിത, നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതി സംരക്ഷണത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാർഡുകളും ചിത്രങ്ങളും സ്കൂളിൽ പ്രദർശിപ്പിക്കപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button