Uncategorized
കാടിനെയറിഞ്ഞ് ഒരു പരിസ്ഥിതി ദിനം

പഴൂർ :പഴൂർ സെൻ്റ് ആൻ്റണീസ് യു.പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി ദിന ബോധവൽക്കരണം നടത്തുകയും കാടിനുള്ളിൽ സീഡ് ബോളുകൾ എറിയുകയും ചെയ്തു. തോട്ടാമൂല ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിദ്യാ ടി ഡി പരിസ്ഥിതി ദിന സന്ദേശം നൽകി പ്രധാനാധ്യാപകൻ കെ.ജി. ജോൺസൺ, പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ കെ വി,ഫോറസ്റ്റ് ഓഫീസർ പി കെ രചനി എന്നിവർ സംസാരിച്ചു. കാടിനെ അടുത്തറിഞ്ഞ് വിത്തുകൾ പാകിയത് കുട്ടികൾക്കൊരു നവ്യനുഭവം ആയിരുന്നു.




