Uncategorized

വയനാട് പെരിക്കല്ലൂർ മരക്കടവിൽ വീണ്ടും പുലി സാന്നിധ്യം

പെരിക്കല്ലൂർ: വയനാട് പെരിക്കല്ലൂർ മരക്കടവിൽ വീണ്ടും പുലി സാന്നിധ്യം. പെരിക്കല്ലൂർ മരക്കടവ് പുത്തൻപുരയിൽ ബെന്നിയുടെ നിർമ്മാണത്തിൽ ഇരിക്കുന്ന വീടിനടുത്താണ് പുലിയെ കണ്ടത്. വീടിന്റെ പരിസരത്ത് എത്തിയ പുലിയുടെ ദൃശ്യം സിസിടി വി യിൽ കണ്ടതിനെ തുടർന്ന് പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷൻ നൈറ്റ് പട്രോളിംഗ് ടീം സ്ഥലത്തെത്തി പരിശോധന നടത്തുകയും വീട്ടുകാർക്ക് വേണ്ട ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്‌തു. കഴിഞ്ഞദിവസം പുലി ഒരു പട്ടിയെ പിടികൂടിയിരുന്നതായും നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button