Uncategorized
ആറളം പുനരധിവാസ മേഖലയിലെ വീടിന്റെ ഭിത്തി കാട്ടാന തകർത്തു

ആറളം: ആറളത്ത് വീടിന്റെ ഭിത്തി കാട്ടാന തകർത്തു. ആറളം ഫാം പുനരധിവാസ മേഖലയിൽ ഏഴാം ബ്ലോക്കിലെ മാമച്ചൻ്റെ വീടിൻ്റെ ഭിത്തിയാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാന തകർത്തത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മാമച്ചൻ്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു.




