Uncategorized

ആലപ്പുഴയിൽ നിർമ്മിച്ചത് 24 പാലങ്ങൾ, കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കി: മുഖ്യമന്ത്രി

കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ആലപ്പുഴ ജില്ലയിൽ 445.72 കോടി രൂപ ചെലവിൽ 24 പാലങ്ങൾ നിർമ്മിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പുറമെ എസി റോഡിന്റെ 90% പ്രവൃത്തി പൂർത്തിയാക്കി, രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമാക്കി 175 പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കി. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയിൽ ഉൾപ്പെടുത്തി 3292 കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കി – മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാ​ഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന “എന്റെ കേരളം” ആഘോഷ പരിപാടികളുടെ ഭാ​ഗമായി ആലപ്പുഴയിൽ പൗരപ്രമുഖരുമായി നടത്തിയ സംവാദത്തിലാണ് മുഖ്യമന്ത്രി ഈ കണക്കുകൾ നിരത്തിയത്.

കേരളത്തിൽ ദേശീയപാതാ വികസനം തടസ്സപ്പെടാൻ കാരണം മുൻ യു.ഡി.എഫ് സർക്കാരാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 45 മീറ്ററിൽ ദേശീയപാതാ വികസനം ചിലർ എതിർത്തു. ഇതിന് കൂട്ടുനിന്ന സമീപനമാണ് മുൻ സർക്കാർ സ്വീകരിച്ചത്. ​ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയിലും സമാനമായ നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. ഈ രണ്ട് പദ്ധതികളും ഇടതു സർക്കാർ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button