Uncategorized
മാനന്തവാടി-പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

വാളാട്: വാളാട് പുലിക്കാട്ട്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുളത്താട സ്വദേശി വാഴപ്ലാംകുടി പരേതനായ ബിനുവിന്റെ മകൻ അജിൻ (15), കളപ്പുരക്കൽ ബിനീഷിന്റെ മകൻ ക്രിസ്റ്റി (14) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ യാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാനായി പോയപ്പോഴാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂടെയുണ്ടായിരുന്ന കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയെ നാട്ടുകാരും വാളാട് റെസ്ക്യൂ ടീം അംഗങ്ങളും ഉടൻ തന്നെ രണ്ടു പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അജിൻ കല്ലോടി സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയും, ക്രിസ്റ്റി കണിയാരം ഫാ.ജികെഎംഎച്ച്എസ് വിദ്യാർത്ഥിയുമാണ്.




