Uncategorized

വീണുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകിയ രാജേഷിനെ യുഎംസി കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിക്കും

ഇരിട്ടി: വീണുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകിയ കണ്ണൂർ ഇരിട്ടി ബസ് കണ്ടക്ടർ രാജേഷിനെ യുഎംസി കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിക്കും. നാളെ ഉച്ചക്ക്‌ കണ്ണൂരിൽ ചേരുന്ന യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കണ്ണൂർ ജില്ലാ കമ്മറ്റി യോഗത്തിലാണ് മാതൃകാ പ്രവർത്തനത്തിന് ടി.കെ. രാജേഷിനെ അനുമോദിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇരിട്ടിയിൽ നിന്നും കണ്ണൂർക്ക് യാത്ര ചെയ്യവെ താണയിൽ ഇറങ്ങിയ യൂഎംസിയുടെ ജില്ലാ പ്രസിഡന്റ് ടിഎഫ് സെബാസ്ട്യന്റെ 14,200 രൂപ നഷ്ടപ്പെട്ടത്. ഇതോടെ സെബാസ്റ്റ്യൻ ബസ് ഉടമയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും ജോലിയിൽ ഉണ്ടായിരുന്ന രാജേഷ് പണം കണ്ടെത്തി തിരികെ നൽകുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button