Uncategorized

തീവ്രവാദികളെ ജീവനോടെ പിടികൂടാൻ ശ്രമിക്കണം, സൈന്യത്തിനും പൊലീസിനും നിർദേശം, ലക്ഷ്യം പാകിസ്ഥാനെ തുറന്ന് കാട്ടൽ

ദില്ലി: പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികളെ ജീവനോടെ പിടികൂടാൻ ശ്രമിക്കണമെന്ന് സൈന്യത്തിനും പൊലീസിനും കേന്ദ്ര സർക്കാരിന്റെ നിർദേശം. ഭീകരർ എത്തിയത് പാകിസ്ഥാനിൽ നിന്നാണെന്നും തീവ്രവാദത്തിന് പാകിസ്ഥാൻ പിന്തുണ നൽകുന്നുവെന്നും ലോകത്തിന് മുന്നിൽ തെളിവ് സഹിതം അവതരിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പെഹൽഗാമിൽ നിന്നും നാൽപത് കിലോമീറ്റർ മാറി വനപ്രദേശത്ത് സൈന്യവും പൊലീസും ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്.

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പ്രധാനമന്ത്രി പൂർണ അധികാരം നൽകിയിരുന്നു. തിരിച്ചടിക്കാനുള്ള നിർദ്ദേശം പ്രധാനമന്ത്രി സേനകൾക്ക് നൽകിയ സാഹചര്യത്തിൽ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയിട്ടുണ്ട്. സംയമനത്തിന് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകണമെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് യുഎൻ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button