Uncategorized

2 മണിക്ക് ബോംബ് പൊട്ടുമെന്ന് ഭീഷണി സന്ദേശം; മുഴുവൻ ജീവനക്കാരെയും പുറത്തിറക്കി പാലക്കാട് കളക്ട്രേറ്റിൽ പരിശോധന

പാലക്കാട്: പാലക്കാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും പൊലീസും കളക്ട്രേറ്റിലെത്തി പരിശോധന നടത്തി. മുഴുവൻ ജീവനക്കാരെയും കളക്ട്രേറ്റിൽ നിന്ന് പുറത്തിറക്കിയാണ് പരിശോധന. കൊല്ലം കളക്ടറേറ്റിലും കോട്ടയം കളക്ടറേറ്റിലും സമാനമായ ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. കളക്ടറുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button