Uncategorized
വിവാഹ നിശ്ചയം കഴിഞ്ഞിട്ട് 12 ദിവസം, കൂട്ടുകാരനെ ജീവിതത്തിലേക്ക് ‘തള്ളിയിട്ടു’, സിദ്ധാർഥ് മരണത്തിലേക്ക് പോയി

ജാംനഗർ: ഗുജറാത്തിലെ ജാംനഗറിൽ ജാഗ്വാർ യുദ്ധവിമാന അപകടത്തിൽ കൊല്ലപ്പെട്ട ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവ് മരിക്കുന്നതിന് തൊട്ടുമുമ്പ് രക്ഷിച്ചത് നിരവധി ജീവനുകൾ. ഗുരുതരമായ സാങ്കേതിക തകരാറുകൾ കാരണം ജനസാന്ദ്രതയുള്ള പ്രദേശത്ത് തകർന്നുവീഴേണ്ട വിമാനമാണ് അദ്ദേഹം ആളില്ലാത്ത സ്ഥലത്തെത്തിച്ചത്. വിമാനം തകർന്നുവീഴുന്നതിന് തൊട്ടുമ്പ് സഹ പൈലറ്റിന്റെ ജീവനും രക്ഷിച്ചു.
ബുധനാഴ്ച രാത്രിയാണ് ഗുജറാത്തിലെ ജാംനഗറിന് സമീപം ജാഗ്വാർ യുദ്ധവിമാനം തകർന്ന് റെവാരി സ്വദേശിയായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവ് മരിച്ചത്. ജാംനഗർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടം.




