Uncategorized
പത്തനംതിട്ടയിൽ ഭാര്യയെയും ആൺ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയിൽ

പത്തനംതിട്ട കൂടലിൽ ഭാര്യയെയും ആൺ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജു കസ്റ്റഡിയിൽ. അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിൽ ആയിരുന്നു കൊലപാതകം. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സംശയം.




