Uncategorized
രണ്ടുപേര്‍ക്കും ഒരുക്കിയ ഒരൊറ്റ ചിതയ്ക്ക് തീ കൊളുത്തി ചെറുമകൻ; വൻ ജനാവലിയെത്തി രാഘവനും ഭാരതിക്കും യാത്രാമൊഴി

മാന്നാർ: വീടിനുള്ളിൽ ഉറക്കത്തിൽ മകന്റെ ക്രൂരതയിൽ വെന്ത് മരിച്ച ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കോട്ടമുറി കൊറ്റോട്ട് കാവിൽ രാഘവൻ, ഭാര്യ ഭാരതി എന്നിവരുടെ മൃതദേഹങ്ങൾ അവരുടെ വീടിന് സമീപത്ത് തന്നെ ഒരുക്കിയ ഒരേ ചിതക്കുള്ളിൽ സംസ്കരിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും – സാമൂഹ്യ രംഗത്തെ പ്രമുഖരും അന്ത്യോപചാരം അർപ്പിച്ചു. കൊല്ലപ്പെട്ട രാഘവന്റെയും ഭാരതിയുടെയും ചെറുമക്കളായ സുചിത, വിഷ്ണു, അനന്ദു എന്നിവർ ചേർന്നാണ് അന്ത്യകർമ്മങ്ങൾ ചെയ്ത്. ചെറുമകൻ വിഷ്ണു ചിതക്ക് തീ കൊളുത്തി.
അതേസമയം, കേസിൽ പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. 90വയസ് കഴിഞ്ഞ രാഘവൻ, ഭാര്യ ഭാരതി എന്നിവരാണ് ഇന്നലെ കത്തിയമർന്ന വീടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ അറുപതുകാരനായ മകൻ വിജയനെയാണ് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കുക.




