Uncategorized
സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു; ‘നാട്ടിലെ കാര്യങ്ങൾ അറിഞ്ഞില്ല, മാറിനിന്നത് സാമ്പത്തിക പ്രയാസം കാരണം’

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് നാട്ടിൽ നിന്നും മാറി നിന്നതെന്ന് സൈനികൻ വിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു. മുംബൈയിലും ബംഗളുരുവിലും ഒറ്റക്കായിരുന്നു താമസിച്ചത്. മുംബൈയിലും ബംഗളൂരുവിലും തനിച്ചാണ് കഴിഞ്ഞത്. നാട്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. നാട്ടിൽ നടന്നിരുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്നും പൊലീസിനെ ഉൾപ്പെടെ ബുദ്ധിമുട്ടിച്ചതിൽ പ്രയാസമുണ്ടെന്നും വിഷ്ണു പറഞ്ഞു.




