Uncategorized

പാലക്കാട് മണ്ണാർക്കാട് അപകടം; നാല് വിദ്യാർഥികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കരിമ്പ ഹൈസ്കൂളിലെ കുട്ടികളാണ് അപകടത്തിൽപെട്ടത്. മൂന്ന് കുട്ടികൾ ഇസാഫ് ആശുപത്രിയിലും ഒരു കുട്ടി മദർ കെയർ ഹോസ്പിറ്റലിലും ഉണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button