Uncategorized

ബേപ്പൂരില്‍ റീല്‍സ് മാറി റിയാലിറ്റി വരും, എല്ലാ ഇസങ്ങളും അവസാനിക്കും; പി വി അന്‍വര്‍

കോഴിക്കോട്: ബേപ്പൂരില്‍ റീല്‍സ് മാറി റിയാലിറ്റി വരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ഇസങ്ങള്‍ക്കെതിരെയുള്ള പോരാട്ടം കൂടിയാണ് ഇത്. ബേപ്പൂരില്‍ എല്ലാ ഇസങ്ങളും അവസാനിക്കും. മാറ്റം വേണമെന്നാണ് ബേപ്പൂരിലെ സഖാക്കള്‍ പറയുന്നത്. യുഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
ഗവ. കോളേജും കുടിവെള്ളവും ചികിത്സയും ഇല്ലാത്ത മണ്ഡലമാണ് ബേപ്പൂര്‍. ഇവിടെ സമഗ്രമേഖലയിലും വികസനം ആവശ്യമാണ്. ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. കുടിവെള്ളം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുതിരുന്നില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.
ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വറിന് അപരശല്യമുണ്ട്. അന്‍വര്‍ കട്ടയാട്ട് പറമ്പില്‍, അന്‍വര്‍ കമ്പിട്ടവളപ്പില്‍, അന്‍വര്‍ പീടിയേക്കല്‍ വളപ്പില്‍, അന്‍വര്‍ അലി ഹസന്‍ എന്ന നാല് സ്വതന്ത്രരാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസിനും അപരന്‍മാരുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button