ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റിന്റെ മൂന്നാമത് വാര്‍ഷികാഘോഷവും കുടുംബ സംഗമവും കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു

ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റിന്റെ മൂന്നാമത് വാര്‍ഷികാഘോഷവും കുടുംബ സംഗമവും കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു.ബിവിഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജി.വെങ്കിട്ടരാമന് ഉദ്ഘാടനം ചെയ്തു.
ബി ബി വി എസ് കേളകം യൂണിറ്റ് പ്രസിഡൻ്റ് രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം .സി സിബിച്ചൻ റിപ്പോർട്ട് വതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് പി.സ് പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഇ.പി സുമേഷ് മുതിർന്ന മെമ്പർമാരെ ആധരിച്ചു. ജില്ലാ വൈ. പ്രസിഡൻ്റ് പി.വി ശിവദാസൻ കുടുംബമിത്രം പദ്ധതി വിശദീകരിച്ചു. ജില്ലാ ട്രഷറർ എ .വി ഹരീഷ് കുമാർ അംഗത്വ കാർഡ് വിതരണവും നടത്തി പരിപാടിയിൽ ജില്ലാ സെക്രട്ടറി ദിവ്യന്ത് രാജീവ്, ടിൻ്റോ ലാവണ്യ എന്നിവർ മോട്ടിവേഷൻ ക്ലാസെടുത്തു. ചടങ്ങിൽ ബി ജെ പി ജില്ലാ സെക്രട്ടറി പി.ജി സന്തോഷ്, ടോമി വാളുവെട്ടിക്കൽ, എം ബാലകൃഷ്ണൻ, മനോജ് ക്ലാസിക്, ടിനോ ജേക്കബ്, ടീനാ മോഹനൻ, പാമ്പാടിയിൽ ഷാജി തുടങ്ങിയവർ സംസാരിച്ചു.




