Uncategorized
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ആയി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു.രാവിലെ പതിനൊന്നിന് തലശേരി രജിസ്ട്രാർ ഓഫീസിലാണ് പത്രിക നൽകിയത്.
തുടർച്ചയായ മൂന്നാം തവണയാണ് പിണറായി ധർമ്മടത്ത് മത്സരിക്കുന്നത്. പത്തനാപുരത്തെ ഗാന്ധിഭവൻ അധികൃതരാണ് മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക നൽകിയിരിക്കുന്നത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന ആദ്യത്തെ സ്ഥാനാർഥിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ട മുഖ്യമന്ത്രി, ഇന്നലെ നടന്ന മണ്ഡലം കൺവെൻഷനിലും പങ്കെടുത്തിരുന്നു.




