Uncategorized
താമരശ്ശേരിയിൽ വീടിനു മുന്നിലെ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വീടിനു മുന്നിലെ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി അബ്ദുൽ നാസറാണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അബ്‌ദുൽ നാസർ.
മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. കോട്ടക്കൽ കൂരിയാട് സ്വദേശി അഷ്റഫ് (35) ആണ് മരിച്ചത് . ആറുമാസം പ്രായമായ കുഞ്ഞു ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




