23.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
kannur Uncategorized

കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.

കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. തലശ്ശേരി പടയണി ഹാളിൽ സംസ്ഥാന ജന: സെക്രട്ടറി മധു കടുത്തുരുത്തി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. അജയകുമാർ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് സലീം മൂഴിക്കൽ . സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. ധനഞ്ജയൻ . അഭിലാഷ് പിണറായി . ജയേഷ് ചെറുപുഴ .ജില്ലാ സെക്രട്ടറി ടീ.കെ അനീഷ്. ബാബു ഇരിട്ടി .ചാലക്കര പുരുഷു . നാസർ പേരാവൂർ, എൻ. പ്രശാന്ത് . നാസർ നരിപ്പറ്റ : തുടങ്ങിയവർ സംസാരിച്ചു.
ഒക്ടോബർ മാസത്തിൽ നടക്കുന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിവിധ അനുബന്ധ പരിപാടികൾ നടത്തും.
ജില്ലാതല പത്രപ്രവർത്തക കുടുംബ സംഗമം, മാധ്യമ സെമിനാർ , മുതിർന്ന പ്രത്ര – ദൃശ്യ മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ , മെഡിക്കൽ ക്യാമ്പ് , അഗതിമന്ദിരത്തിൽ സ്നേഹവിരുന്ന് . ഷട്ടിൽ ടൂർണ്ണമെന്റ്, വാർത്താ വായന മത്സരം, .
എസ് എസ് എൽ സി .,പ്ലസ്ടു, ഡിഗ്രി, പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനം , തുടങ്ങിയ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുക

സംഘാടക സമിതി
ചെയർമാൻ : ജമുന റാണി (ചെയർമാൻ തലശ്ശേരി നഗരസഭ)

വർക്കിംങ്ങ് ചെയർമാൻ : എൻ. ധനഞ്ജയൻ

ജന: കൺവീനർ : ടി.കെ അനീഷ്

ട്രഷറർ : എൻ പ്രശാന്ത്

വൈസ് ചെയർമാൻ :
:അഭിലാഷ് പിണറായി
: ജയേഷ് ചെറുപുഴ
: ബാബു ഇരിട്ടി

ജോ.. കൺവീനർ
: ചാലക്കര പുരുഷു
: കെ.പി ഷീജിത്ത്
: നാസർ പേരാവൂർ

വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Related posts

കർണാടക: തോൽവി സമ്മതിച്ച് ബസവരാജ ബൊമ്മെ.

Aswathi Kottiyoor

ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

Aswathi Kottiyoor

മെഡിക്കൽ ഷോപ്പിന്‍റെ മറവിൽ കോളജ് വിദ്യാർഥികൾക്ക് ലഹരി വിൽപ്പന; യുവാവ് പിടിയിൽ, എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു

Aswathi Kottiyoor
WordPress Image Lightbox