Uncategorized

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കാർ വാടകയ്ക്ക് നൽകിയ ഉടമക്കെതിരെ കേളകം പോലീസ് കേസെടുത്തു.

കേളകം:പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കാർ വാടകയ്ക്ക് നൽകിയ ഉടമക്കെതിരെ കേളകം പോലീസ് കേസെടുത്തു.കേളകം ആനക്കുഴി സ്വദേശി പുലരുകുടിയിൽ സുബെഷിനെതിരെയാണ് കേളകം പോലീസ് കേസെടുത്തത്.

ചൊവ്വാഴ്ച കേളകം പോലീസിനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊട്ടിയൂർ ഐജെ എം ഹൈസ്കൂളിന് മുൻവശത്ത് വച്ച് ഐജെഎം ഹൈസ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾ ഓടിച്ച കാർ കേളകം എസ്ഐ ഗംഗാധരനും സംഘവും പിടികൂടിയത്. കെ എൽ 78 ബി 27 57 എന്ന കാറാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button