Uncategorized

വ്യാവസായിക മേഖലയിൽ വൻ കുതിച്ചുചാട്ടം: അഞ്ചുവർഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമായെന്ന് മന്ത്രി പി. രാജീവ്

ഈ സർക്കാരിന്റെ കാലത്ത് വ്യാവസായിക മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് വ്യവസായ മന്ത്രി പി രാജീവ്. അഞ്ചുവർഷം കൊണ്ട് തങ്ങൾ ലക്ഷ്യമിട്ടതിനേക്കാൾ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. ഒരു ലക്ഷം കോടി രൂപയിലധികം വരുന്ന നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. സൂക്ഷ്മ-ചെറുകിട വ്യവസായങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഈ വളർച്ചയിൽ നമ്മുടെ സംരംഭക സമൂഹം ഏറെ സംതൃപ്തരാണ് എന്നും നേതൃ പറഞ്ഞു.

മുഖ്യമന്ത്രി തന്നെ സംരംഭകരെ പ്രശംസിച്ചുകൊണ്ട് സന്ദേശങ്ങൾ അയക്കുന്നത് ‘ഗുഡ് ഗവർണൻസിന്റെ’ (നല്ല ഭരണത്തിന്റെ) ഭാഗമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. എന്നാൽ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ അറിയരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ താല്പര്യം. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വർഷങ്ങളായി ഇത്തരം സന്ദേശങ്ങൾ വരുന്നുണ്ട്, അതിനെതിരെ ഇതുവരെ ഒരു മാധ്യമവും വാർത്ത നൽകുകയോ ചെന്നിത്തല കോടതിയിൽ പോകുകയോ ചെയ്തിട്ടില്ല. സംസ്ഥാന സർക്കാർ ആദ്യമായി ഇത്തരമൊരു സംരംഭം തുടങ്ങിയപ്പോൾ മാത്രം ഇവർക്ക് എന്തിനാണ് ഇത്ര ഉത്കണ്ഠ എന്നും മന്ത്രി ചോദിച്ചു.

കേരള ചരിത്രത്തിൽ ഇത്രയധികം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട ഒരു പ്രതിപക്ഷം വേറെയുണ്ടാകില്ല. നവകേരള സർവ്വേയുടെ കാര്യത്തിലായാലും മുഖ്യമന്ത്രിയുടെ സന്ദേശത്തിന്റെ കാര്യത്തിലായാലും കോടതി വിധികൾ സർക്കാരിനുള്ള അംഗീകാരമാണ്. തോൽക്കുന്ന കേസുകളിലെല്ലാം അപ്പീൽ പോവുക എന്നത് രമേശ് ചെന്നിത്തലയുടെ ശൈലിയായി മാറിയിട്ടുണ്ട്.

പ്രതിപക്ഷത്തിന് വിദൂരത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത പദ്ധതിയാണ് വയനാട് ടൗൺഷിപ്പ്. എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാട് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button