24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആദിവാസി ക്ഷേമ സമിതി കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി
Kerala

ആദിവാസി ക്ഷേമ സമിതി കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി

വന്യമൃഗ ഭീഷണി നിലനിൽക്കുന്ന ആറളം ഫാമിൽ ആനമതിൽതന്നെ നിർമിക്കണമെന്നാവശ്യപ്പെട്ട്‌ ആദിവാസി ക്ഷേമ സമിതി കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി. വന്യമൃഗാക്രമത്തിൽനിന്ന്‌ ആദിവാസികളുടെ ജീവനും സ്വത്തിനും പരിരക്ഷ നൽകുക, ജില്ലയിലെ ഭൂരഹിതരും വനമേഖലയിലുമുള്ളവരുമായ ആദിവാസികൾക്കെല്ലാം ഭൂമി നൽകുക, വനമേഖലയിലെ ആദിവാസി കുടുംബങ്ങൾക്ക്‌ പട്ടയം നൽകുക എന്നീ ആവശ്യങ്ങളും മാർച്ചിൽ ഉന്നയിച്ചു.
നൂറുകണക്കിനാളുകൾ പങ്കെടുത്ത മാർച്ചും ധർണയും സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്തു. എൻ ശ്രീധരൻ അധ്യക്ഷനായി. പി വി ഗോപിനാഥ്‌, പി കെ സുരേഷ്‌ബാബു, ടി സി ലക്ഷ്‌മി, ടി ദാമോദരൻ, കെ കെ ജനാർദനൻ, കെ മോഹനൻ എന്നിവർ സംസാരിച്ചു.

Related posts

കേന്ദ്രം ഇന്ധന സെസ്‌ ഉപേക്ഷിക്കണം ; ഇന്ധനത്തിന്‌ ജിഎസ്‌ടി അംഗീകരിക്കില്ല : ധനമന്ത്രി.

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര രണ്ടാം ഭാഗം

Aswathi Kottiyoor

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; നടപടി 5 വർഷത്തേക്ക്, 8 അനുബന്ധ സംഘടനകൾക്കും നിരോധനം*

Aswathi Kottiyoor
WordPress Image Lightbox