പൊന്നിന്റെ വിലയിൽ ഇടിവില്ല; കുതിച്ചുയർന്ന് സ്വർണ്ണവിപണി; അറിയാം ഇന്നത്തെ നിരക്ക്

സ്വർണ്ണവിലയിൽ ചെറിയൊരു കുറവ് പ്രതീക്ഷിച്ച് കാത്തിരുന്ന ആഭരണപ്രേമികളെയും നിക്ഷേപകരെയും നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇന്ന് സ്വർണ്ണ വിപണിയിൽ നിന്നും പുറത്തുവരുന്നത്. വില താഴോട്ട് പോകുമെന്ന് കരുതിയിടത്തുനിന്നും വൻ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണ്ണം പവന് 520 രൂപയും ഗ്രാമിന് 65 രൂപയും കൂടി
ഇതോടെ സ്വർണ്ണം ഗ്രാമിന് 14,819 രൂപയും ഒരു പവൻ സ്വർണ്ണത്തിനു 1,19,080 രൂപയുമായി. ഇന്നലെ 1,18,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില . 14,820 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.സ്വർണ്ണവിപണിയിലെ ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം സ്വർണ്ണം വാങ്ങാനായിരിക്കുന്ന സാധരണക്കാരെ സാരമായി ബാധിക്കുമെന്നുറപ്പാണ്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വിലക്കയറ്റം വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്. വരും ദിവസങ്ങളിലും വിലയിൽ വലിയ മാറ്റങ്ങൾക്കും ചാഞ്ചാട്ടങ്ങൾക്കും സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകർ നൽകുന്ന സൂചന.




