Uncategorized
നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാളുടെ നില അതീവഗുരുതരമാണ്. കുളപ്പട സർക്കാർ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി പതിനൊന്നുമണിയോടെ ആയിരുന്നു അപകടം.
ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ ഉഴമലയ്ക്കൽ സ്വദേശി അഭിനവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ടു ബൈക്കുകളും പൂർണ്ണമായി തകർന്നു. അഗ്നിരക്ഷാസേന എത്തിയാണ് റോഡിലെ രക്തക്കറ മാറ്റിയത്.




