24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പോലീസ് ജില്ലകൾക്ക് പ്രത്യേകം വെബ്സൈറ്റ്
Kerala

പോലീസ് ജില്ലകൾക്ക് പ്രത്യേകം വെബ്സൈറ്റ്

സംസ്ഥാനത്തെ 20 പോലീസ് ജില്ലകൾക്കും പ്രത്യേകം വെബ്സൈറ്റുകൾ നിലവിൽ വന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ തയാറാക്കിയ വെബ്സൈറ്റുകൾ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നാടിന് സമർപ്പിച്ചു.

കേരളത്തിലെ എല്ലാ പോലീസ് ഓഫീസുകളിൽ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകൾ യഥാസമയം ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതിന് ആവശ്യമായ സംവിധാനം വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്ക് നിലവിലെ യൂസർനെയിമും പാസ്വേർഡും നൽകി ലോഗിൻ ചെയ്യാം.

സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥർ ആണ് പുതിയ വെബ്സൈറ്റ് നിർമിച്ച് പരിപാലിക്കുന്നത്. വെബ്സൈറ്റിൽ പുതിയ വിവരങ്ങൾ ചേർക്കുന്നതിനുളള പരിശീലനം എല്ലാ ജില്ലാ ആസ്ഥാനത്തെയും പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

Related posts

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം: ഡി. എം. ഒ

Aswathi Kottiyoor

കുതിപ്പ് തുടരുന്നു: സെൻസെക്‌സ് ഇതാദ്യമായി 58,000വും നിഫ്റ്റി 17,300ഉം കടന്നു.

Aswathi Kottiyoor

ഗെയിൽ മൂന്നാംഘട്ടം കമീഷനിങ്ങിന്‌ സജ്ജം ; ഒരുമാസത്തിനകം ഗ്യാസ്‌ നിറയ്‌ക്കൽ തുടങ്ങു……………..

Aswathi Kottiyoor
WordPress Image Lightbox