Uncategorized
സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം; തൃശൂരിൽ വീടുകയറി ആക്രമണം നടത്തിയ എട്ടുപേർ അറസ്റ്റിൽ

തൃശൂർ: തൃശൂരിൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ. സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയത്.
കോയമ്പത്തൂർ, മംഗലാപുരം സ്വദേശികളായ അഞ്ച് യുവതികളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്. ഒരാൾ സ്പായിലെ മുൻ ജീവനക്കാരിയാണ്.
പരാതിക്കാരിയുടെ മൊബൈൽ ഫോണും ആഭരണങ്ങളും തട്ടി മടങ്ങുകയാണ് പൊലീസിന്റെ പിടിയിലായത്. സ്പായിൽ മൊബൈലിൽ വീഡിയോ പകർത്തിയതും ആയി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചത്.




