മട്ടന്നൂർ: കേരളത്തിലെ പ്രശസ്ത എൻട്രൻസ് കോച്ചിംഗ് സെന്ററായ സയൻസെന്ററിന്റെ മട്ടന്നൂർ ബ്രാഞ്ച് ഉദ്ഘാടനം ഇന്ന്. നഗരസഭ ഓഫീസിനു സമീപത്തെ കെട്ടിടത്തിൽ വിശാലമായ സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിക്കുന്ന സയൻസെന്റർ രാവിലെ 9 30ന് കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർ പേഴ്സൺ അനിത വേണു അധ്യക്ഷത വഹിക്കും.
കേരളത്തിലെ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും മാന്ത്രികനുമായ പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും. മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. സുരേഷ് കുമാർ, മുബീന ഷാനിദ്, കെ.വി. സുരേഷ് ബാബു, കെ.വി. ജയചന്ദ്രൻ തുടങ്ങിയ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കഴിഞ്ഞ 12 വർഷക്കാലമായി വടകരയിൽ പ്രവർത്തിച്ചു വരുന്ന സയൻസെന്റർ നിരവധി ഡോക്ടർമാരെയും എൻജിനിയർമാരെയും മറ്റു പ്രഫഷണൽസിനെയും വാർത്തെടുത്ത സ്ഥാപനമാണിതെന്ന് സ്ഥാപന മാനേജ്മെന്റ് പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം ഗോപിനാഥ് മുതുകാട് വിദ്യാർഥികൾക്ക് വേണ്ടി എംപവർ സെൽഫ് എന്ന രണ്ടരമണിക്കൂർ നീണ്ടു നിൽക്കുന്ന പ്രോഗ്രാം നടത്തുമെന്ന് സ്ഥാപന മാനേജ്മെന്റ് പറഞ്ഞു. രജീഷ് തീരത്ത്, സുരേഷ് എന്നിവർ പത്രസമ്മേളത്തിൽ പറഞ്ഞു.