Uncategorized

തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പൂളക്കുറ്റി ശാഖയുടെ കെട്ടിടോദ്ഘാടനം നാളെ

പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പൂളക്കുറ്റി ശാഖയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ പേരാവൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ആദ്യനിക്ഷേപ സ്വീകരണം ജില്ലാ സഹകരണ ജോ.രജിസ്ട്രാർ എം.കെ.സൈബുന്നിസയും ആദ്യ വായ്പാ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനും നിർവഹിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ക്ഷീരഗ്രാമം പദ്ധതിയും മുട്ടക്കോഴി വിതരണ പദ്ധതിയും നടപ്പിലാക്കും.

നാലരക്കോടിയുടെ ബാധ്യതയെത്തുടർന്ന് നഷ്ടത്തിലായ പൂളക്കുറ്റി ബാങ്കിന്റെ മുഴുവൻ ബാധ്യതകളും തീർത്ത് തൊണ്ടിയിൽ സഹകരണ ബാങ്ക് ഏറ്റെടുത്താണ് ലാഭത്തിലാക്കിയത്. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക്, സെക്രട്ടറി ജോജോ ജോസഫ്, ഡയറക്ടർമാരായ വിനോദ് നടുവത്താനിയിൽ, ജോബി ജോസഫ് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button