24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മോദി സർക്കാർ എട്ടാം വാർഷികം – കെ. സുരേന്ദ്രൻ ഇരിട്ടി മേഖലയിൽ സമ്പർക്കം നടത്തി
Iritty

മോദി സർക്കാർ എട്ടാം വാർഷികം – കെ. സുരേന്ദ്രൻ ഇരിട്ടി മേഖലയിൽ സമ്പർക്കം നടത്തി

ഇരിട്ടി: മോദി ഗവർമെന്റിന്റെ എട്ടാം വാർഷികം പ്രമാണിച്ച് നടക്കുന്ന സമ്പർക്ക പരിപാടിയുടെ ഭാഗമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇരിട്ടി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വിവിധ വ്യക്തികളുടെ വീടുകളിൽ സമ്പർക്കം നടത്തി . പയഞ്ചേരിയിലെ പാരമ്പര്യ വൈദ്യൻ നങ്ങേലിൽ കൃഷ്ണൻ ഗുരുക്കൾ, തീപ്പൊള്ളൽ ചികിത്സയിൽ വര്ഷങ്ങളായി പ്രാവീണ്യം തെളിയിച്ച കോളിക്കടവിലെ പാരമ്പര്യ വൈദ്യൻ പവിത്രൻ, റിട്ട. അദ്ധ്യാപകനും എസ് എൻ ഡി പി നേതാവും പൊതു പ്രവർത്തകനുമായ കല്ലുമുട്ടിയിലെ എ. എൻ. സുകുമാരൻ , ഇരിട്ടിയിലെ പ്രഗതി കരിയർ ഗൈഡൻസിന്റെ അമരക്കാരനായ പായം മുക്കിലെ എം.അജയൻ, റിട്ട. പ്രഥമാധ്യാപകനും പൊതു പ്രവർത്തകനുമായ കീഴൂരിലെ കെ. ഭുവനദാസൻ വാഴുന്നവർ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി സുരേന്ദ്രൻ നരേന്ദ്രമോദി ഗവർമെന്റിന്റെ നേട്ടങ്ങൾ വിവരിക്കുന്ന ലഖുലേഖകൾ കൈമാറി.
ബി ജെ പി സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, കൗൺസിൽ അംഗം കെ.കെ. ധനഞ്ജയൻ, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, നേതാക്കളായ സത്യൻ കൊമ്മേരി, പ്രിജേഷ് അളോറ, എം. സുരേഷ് ബാബു, പ്രജീഷ് പ്രഭാകരൻ, രജീഷ് എന്നിവർ സുരേന്ദ്രനോടൊപ്പം സമ്പർക്കത്തിൽ പങ്കെടുത്തു.

Related posts

ഇരിട്ടി പെരുമ്പറമ്പ് മഹാത്മാഗാന്ധിപാർക്ക് പുനർ നിർമ്മിക്കാൻ തീരുമാനം

Aswathi Kottiyoor

ത​ട്ടു​ക​ട​ക​ൾ അ​ട​പ്പി​ച്ചു

Aswathi Kottiyoor

ഫ്രീഡം വിജിൽ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox