രാജ്യത്ത് കള്ളനോട്ട് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 500 രൂപ നോട്ടുകളുടെ കള്ളനോട്ട് കേസുകളില്‍ ഇരട്ട വര്‍ധനയാണുണ്ടായിരിക്കുന്നത്. 2000 രൂപയുടെ കള്ളനോട്ടുകളും വ്യാപകമായി ഇറങ്ങുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും 30 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് ശിക്ഷയുണ്ടാകുന്നതെന്നും ദി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍ബിഐ, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എന്നിവയില്‍ നിന്നുള്ള കണക്കുകളുപയോഗിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 80,000നടുത്ത് കേസുകളാണ്് 500രൂപയുടെ കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്.
പശ്ചിമബംഗാളിലാണ് ഏറ്റവുമധികം കള്ളനോട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശും അസമും തൊട്ടുപിന്നില്‍