Uncategorized

കേരള സ്റ്റോറി 2ന്റെ ടീസർ പിൻവലിക്കും; നിർമാതാക്കൾ ഹൈക്കോടതിയിൽ

കൊച്ചി: കേരള സ്‌റ്റോറി 2ന്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെ ടീസർ പിൻവലിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കൾ അറിയിച്ചത്.

ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേരള സ്റ്റോറി 2 കണ്ട് പ്രദർശനാനുമതി സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയത്. നാളെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തന്നെയാകും സിനിമ കാണുക. കൊച്ചിയിൽ സിനിമയുടെ പ്രദർശനം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ലവ് ജിഹാദിന്റെ ഇരകൾ എന്ന പേരിൽ ഒരുകൂട്ടം യുവതികളെ നിർമാതാക്കൾ അവതരിപ്പിച്ചുവെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതിൽ കേരളത്തിൽ നിന്ന് ഇരയാക്കപ്പെട്ട ഒരാൾ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും സിനിമയ്ക്ക് നൽകിയ തലക്കെട്ട് കേരള സ്റ്റോറി എന്നാണ്. കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സെൻസർ ബോർഡിന് സെലക്ടീവ് വിവേചനമാണ്. കേരള വിരുദ്ധ ടീസറും ട്രെയിലറും യൂട്യൂബിലൂടെ പ്രചരിക്കുന്നുവെന്നും ഹർജിക്കാർ പറഞ്ഞു.
ഇതോടെ സിനിമയുടെ ഉള്ളടക്കം കേരളത്തിന് എതിരെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് ഹൈക്കോടതി ചോദിച്ചു. കേരളത്തെ അപകീർത്തിപ്പെടുത്താനാണോ ഇങ്ങനെ ഒരു സിനിമ എന്നും ഹൈക്കോടതി ആരാഞ്ഞു. ക്രമസമാധാനത്തെ തകർക്കുന്നതല്ല സിനിമ എന്ന് വ്യക്തത വരുത്തണം. കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇതിനിടെ ട്രൂ സ്റ്റോറി എന്ന പേരിൽ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയുകയാണെന്ന് ഹർജിക്കാർ പറഞ്ഞു.

സാധാരണഗതിയിൽ സിനിമകളുടെ പ്രദർശനത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സിനിമ ഒരു കലാരൂപമാണ്. കലാകാരന്മാർക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സിനിമ യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ് നിർമാതാക്കളുടെ വാദം. ആ വാദം പ്രശ്‌നമാണ്. സിനിമയിൽ പറയുന്നത് വസ്തുതാ വിരുദ്ധതയെങ്കിൽ ഇടപെടേണ്ടിവരുമെന്നും ഹൈക്കോടതി പറഞ്ഞു. ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ ബാധിക്കുന്ന ഭാഗങ്ങൾ സിനിമയിലില്ലെന്നായിരുന്നു
ഇതോടെ കേരള സ്റ്റോറിയുടെ ടീസർ പിൻവലിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കളും ഉറപ്പ് നൽകി. നിർമാതാക്കൾ ഉറപ്പ് നൽകിയതിനാൽ തൽക്കാലം ഇടപെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മതപരമായ കാര്യങ്ങൾ വരുമ്പോൾ സമ്പൂർണ സ്വാതന്ത്ര്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മതേതരത്വത്തിന്റെ നാടാണ് കേരളം. സൗഹാർദ്ദപരമായാണ് എല്ലാവരും ജീവിക്കുന്നത്. ഇതിന് അസ്വസ്ഥതപ്പെടുത്തിയേക്കാവു്‌ന ചില പരാമർശങ്ങൾ ഉണ്ടായിരുന്ന ചിത്രമായ ഹാലിലെ രംഗങ്ങൾ കട്ട് ചെയ്തു. അതേ മാനദണ്ഡം കേരള സ്റ്റോറിക്കും ബാധകമെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം, കേരള സ്റ്റോറി 2വിന്റെ ട്രെയിലറിലെ ഒരു രംഗമാണ് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചത്. ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിം കഥാപാത്രങ്ങളെയാണ് ട്രെയിലറിൽ കാണിക്കുന്നത്. ഇന്ത്യ വൈകാതെ ഇസ്ലാമിക് സ്റ്റേറ്റായി മാറുമെന്നാണ് ടീസറിലുണ്ടായിരുന്നത്. സിനിമയ്ക്ക് എതിരെ യുവജന പ്രസ്ഥാനങ്ങളും സർക്കാരും പ്രതിപക്ഷവും തുടങ്ങി മലയാളികളെല്ലാം മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിന്നും ചിത്രത്തിനെതിരെ വിമർശനം ശക്തമാകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button