27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • എസ്പിസി ത്രിദിന സമ്മർ ക്യാമ്പ് സമാപിച്ചു
Kelakam

എസ്പിസി ത്രിദിന സമ്മർ ക്യാമ്പ് സമാപിച്ചു

*കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 26, 27, 28 തീയതികളിലായി നടന്നുവന്ന എസ് പി സി സമ്മർ ക്യാമ്പ് അവസാനിച്ചു. പിടിഎ പ്രസിഡണ്ട് സി സി സന്തോഷ് അധ്യക്ഷത വഹിച്ച യോഗം കേളകം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. SPC പേരാവൂർ സബ്ഡിവിഷൻ ANO ബാബു A മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ എം വി മാത്യു ക്യാമ്പ് അവലോകനം നടത്തി. മദർ പിടിഎ പ്രസിഡന്റ് ബീന ഉണ്ണി, സ്റ്റാഫ്‌ പ്രതിനിധി ഫാ. എൽദോ ജോൺ, ജെസ്റ്റിൻ സി എ എന്നിവർ സംസാരിച്ചു. ACPO അശ്വതി കെ ഗോപിനാഥ് സ്വാഗതവും CPO ജോബി ഏലിയാസ് നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസ്സ്‌, പരേഡ്, ഫീൽഡ് വിസിറ്റ് എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തി. കേഡറ്റുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.*

Related posts

ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ കുടുംബശ്രീ സി ഡി എസ് ജെൻഡർ ക്ലബ്ബ് രൂപികരിച്ചു

Aswathi Kottiyoor

എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയുടെ നേതൃതത്തിൽ നൂറുൽ ഹുദാ മദ്രസാ വിദ്യാർത്ഥിൾക്കായി “അദബ്” പരീക്ഷ പരിശീലന ക്ലാസ്‌ സംഘടിപ്പിച്ചു…………

Aswathi Kottiyoor

വിജയോത്സവവും യാത്രയയപ്പും നടത്തി

Aswathi Kottiyoor
WordPress Image Lightbox