Uncategorized

കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി; പുറത്തിറങ്ങാൻ കഴിയാതെ കുടുംബം

കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി. ഇതിനെ തുടർന്ന് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിന് പുറത്തിറങ്ങാൻ കഴിയാതെയായി. തുടർന്ന് പൊലീസും, നാട്ടുകാരും, ഫയർഫോഴ്സും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചു.

ഞായറാഴ്ച രാത്രി പതിനാെന്നരയോടെ സംഭവം ഉണ്ടായത്. നാദാപുരം- പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ ചേറ്റു വെട്ടിയിലാണ് കൊടുവള്ളി സ്വദേശികളായ കുടുംബം അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച കാറിനെ പത്തോളം വരുന്ന പന്നിക്കൂട്ടങ്ങൾ മുറിച്ചു കടക്കുകയായിരുന്നു. ഇതിനിടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു കാട്ടുപന്നി കാറിനടിയിൽ പെടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button