24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ ചക്കരക്കൽ സ്വദേശികളായ രണ്ട് പേർ മരിച്ചു ;രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
Kerala

കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ ചക്കരക്കൽ സ്വദേശികളായ രണ്ട് പേർ മരിച്ചു ;രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ ചക്കരക്കൽ സ്വദേശികൾ മരിച്ചു.
കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലമുണ്ട വലിയവളപ്പില്‍ നിജീഷ്(36), ചക്കരക്കല്ല് സ്വദേശി ശരത്(32) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
ലോറി ഡ്രൈവര്‍ എടവണ്ണപ്പാറ സ്വദേശി സിദ്ദിഖ് , കാറില്‍ യാത്ര ചെയ്ത ചക്കരക്കല്‍ സ്വദേശി സജിത്ത് എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാം അപകടം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

Related posts

ഓണം: സർക്കാർ ജീവനക്കാർക്ക് 4,000 രൂപ ബോണസ്; അഡ്വാൻസ് 20,000, ഉത്തവബത്ത 2750

Aswathi Kottiyoor

തെരഞ്ഞെടുപ്പ് ഡ്യൂട്ടി; 11ന് ഓഫീസുകള്‍ പ്രവര്‍ത്തിക്കണം

Aswathi Kottiyoor

കേരള പൊലീസില്‍ ബോക്‌സിങ്​ ടീം രൂപവത്​കരിക്കണമെന്ന ആവശ്യം ശക്​തമാകുന്നു

Aswathi Kottiyoor
WordPress Image Lightbox