Uncategorized

പ്രതിഷേധം ശക്തമാക്കാൻ കെജിഎംസിടിഎ; മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം അഞ്ചാം ദിനവും തുടരും

സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ ഒ.പി ബഹിഷ്‌കരണം അഞ്ചാം ദിവസവും തുടരുന്നു. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ നിർബന്ധമാക്കിയെങ്കിലും പ്രതിഷേധം ശക്തമാക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി 26 മുതൽ അനിശ്ചിത കാലത്തേക്ക് എല്ലാ പരീക്ഷ ജോലികളും ബഹിഷ്കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. അടിയന്തര ആരോഗ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെജിഎംസിടിഎയുമായി പല ഘട്ടങ്ങളിലായി ചർച്ച നടത്തിയിരുന്നെങ്കിലും പരിഹാരം കാണാൻ സർക്കാർ തയ്യാറായില്ലെന്നാണ് സംഘടനാ ഭാരവാഹികളുടെ ആക്ഷേപം. നിലവിൽ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, പണിമുടക്കിലോ സമരത്തിലോ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്ക് ആ കാലയളവിൽ ഡയസ്നോൺ നിർബന്ധമാക്കിയിരിക്കുയാണ്. എന്നാൽ, ചിലരെങ്കിലും ഹാജർ രേഖപ്പെടുത്തിയതിന് ശേഷം പണിമുടക്കിൽ പങ്കെടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ അത്തരക്കാരുടെ പേരുവിവരങ്ങൾ കൃത്യമായി കൈമാറണമെന്നാണ് ജില്ലാ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് അഡീഷണൽ സെക്രട്ടറി ഉത്തരവ് നൽകിയിരിക്കുന്നത്.

സർക്കാർ മെഡിക്കൽ കോളജിലെഅനിശ്ചിതകാല ഒപി ബഹിഷ്കരണത്തോടൊപ്പം ഇന്നലെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും കെജിഎംസിടിഎ നിർത്തിവെച്ചിരുന്നു. ഡോക്ടർമാരെ സമരത്തിലേക്ക് തള്ളിവിട്ടത് സർക്കാരാണെന്നാണ് കെജിഎംസിടിഎ ആരോപണം. ശമ്പള കുടിശ്ശിക നൽകുന്നതിന് നിയമതടസം ഇല്ലെന്ന് നിയമോപദേശം ലഭിച്ചിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button