Uncategorized
‘നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിൻ്റെ കരണത്തേറ്റ അടി’; രമേശ് ചെന്നിത്തല

കൊല്ലം: നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിൻ്റെ കരണത്തേറ്റ അടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിലും വലിയ അടി അടുത്തകാലത്തൊന്നും സർക്കാരിന് കിട്ടാനില്ല. തെരഞ്ഞെടുപ്പ് ഒരുക്കം സർക്കാർ ഉദ്യോഗസ്ഥരെക്കൊണ്ട് നടത്തിപ്പിക്കാനായിരുന്നു ശ്രമം. കോടതിയെടുത്ത തീരുമാനം ശരിയായ അർത്ഥത്തിലാണ്. സർക്കാർ ഉദ്യോഗസ്ഥരെ പാർട്ടിക്കുവേണ്ടി വിടുപണി ചെയ്യിപ്പിക്കുന്നത് നാണം കെട്ട പരിപാടിയാണെന്നും സർക്കാരിന്റെ പണം ഉപയോഗിച്ച് കൊണ്ടുള്ള പാർട്ടി പരിപാടിയാണ് സർവ്വെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




