Uncategorized

ഡോക്ടർമാരുടെ സമരം തുടരുന്നു; മെഡിക്കൽ കോളജുകളിൽ രോഗികൾക്ക് ദുരിതം

സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ

കോളജുകളിൽ രോഗികളുടെ ദുരിതം തുടരുന്നു. ഒപി ചികിൽസ മുടക്കിയുള്ള ഡോക്‌ടർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ശമ്പളപരിഷ്കരണ കുടിശ്ശികയും ഡിഎ കുടിശ്ശികയും ഉടൻ നൽകുക, ഡോക്‌ടർക്ഷാമം പരിഹരിക്കാൻ പുതിയ തസ്‌തികകൾ സൃഷ്ട‌ിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 19 മുതൽ അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കാനും തീരുമാനമുണ്ട്. രോഗികളെ ചികിത്സിക്കുന്നതിന് പുറമെ അധ്യാപനം കൂടി ഡോക്‌ടർമാർ ബഹിഷ്കരിച്ചതോടെ മെഡിക്കൽ വിദ്യാർഥികളുടെ പഠനവും പ്രതിസന്ധിയിലായി.

രാവിലെ മുതൽ മെഡിക്കൽ കോളജ് ഒ പികളിൽ പിജി ഡോക്ടർമാർ മാത്രമാണുള്ളത്.

അതേസമയം, അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ വഞ്ചിച്ചെന്ന് കെജിഎംസിടിഎ ആരോപിച്ചു.
2016 ൽ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം കഴിഞ്ഞ ഒക്ടോബറിൽ പ്രാബല്യത്തിൽ വരുത്തിയെങ്കിൽ അതിൽ ഗൗരവകരമായ പിഴവുകൾ ഉണ്ടായിരുന്നു. നാലേമുക്കാൽ വർഷത്തെ ശമ്പളക്കുടിശ്ശിക നൽകിയില്ലെന്നും അസിസ്‌റ്റൻ്റ് പ്രഫസറുടെ ശമ്പളം വെട്ടിക്കുറച്ചുവെന്നും അസോസിയേറ്റ് പ്രഫസർ തസ്‌തികയിലേക്കുള്ള സേവന കാലാവധി എട്ടുവർഷമാക്കി വർധിപ്പിച്ചുവെന്നുമാണ് പ്രധാനപ്പെട്ട പിഴവുകളായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 2021 ൽ കെജിഎംസിടിഎ സമരം നടത്തി. തുടർന്ന് സർക്കാർ നടത്തിയ ചർച്ചയിൽ ഡോക്ടർമാർ ഉയർത്തിയ വിഷയങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി.
2021 ലെ തിരഞ്ഞെടുപ്പിന് മുൻപായി സർക്കാർ ജീവനക്കാർക്കും മെഡിക്കൽ കോളജ് ഡോക്ടർമാർക്കും നാലുഗഡുക്കളായി ശമ്പളക്കുടിശ്ശിക അനുവദിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പക്ഷേ തുടർഭരണം വന്നപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സർക്കാർ ആ ഉത്തരവ് മരവിപ്പിച്ചുവെന്നാണ് ഡോക്‌ടർമാരുടെ സംഘടന ആരോപിക്കുന്നത്. 2025 ൽ സർക്കാർ ജീവനക്കാർക്ക് ഈ കുടിശ്ശിക തുക അനുവദിച്ചെങ്കിലും മെഡിക്കൽ കോളജ് ഡോക്ടർമാരെ ഒഴിവാക്കിയെന്നും സമരക്കാർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button